യുവ നടന്മാരിലെ നല്ലൊരു പ്രാസംഗികന് കൂടിയാണ് പൃഥ്വിരാജ്. അനായാസേന ഒഴുക്കോടെ ഇംഗ്ലീഷിലെ സംസാരം ആരാധകരെ പിടിച്ചിരുത്താറുണ്ട്. അത്തരത്തില്‍ പൃഥ്വിയുടെ പുതിയ പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ലൊക്കേഷനായിരുന്ന സ്കൂളിലെ ആര്‍ട്സ് ഡേയുടെ പ്രസംഗമാണ് വൈറലായിരിക്കുന്നത്. ആര്‍ട്സ് ഡേയുടെ മുഖ്യാതിഥിയായിരുന്നു താരം, എഞ്ചിനീയറിങ് ബിരുദധാരിയെന്ന് തന്നെ വിശേഷിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാളിനെ തിരുത്തി താന്‍ ഒരു പ്ലസ് ടുക്കാരന് മാത്രമാണെന്ന് പറയുകയായിരുന്നു.
ചടങ്ങിനിടെ എന്‍ജിനീയറിങ് ബിരുദധാരി ആണെന്ന് പരിചയപ്പെടുത്തി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പൃഥ്വിയെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ പൃഥ്വി പറഞ്ഞത് ഇങ്ങനെ, ”നിങ്ങളുടെ ടീച്ചര്‍ പറഞ്ഞത് നുണയാണ്. ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ് ആണ്.’ വേദി മൊത്തം ചിരി പടര്‍ന്നു.
എല്ലാവരും മിടുക്കന്മാരും മിടുക്കികളുമാണ്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ ഉള്ളിലെ കഴിവുകള്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങളെ പഠിപ്പിക്കുന്ന പാഠങ്ങള്‍ക്കപ്പുറം നിങ്ങള്‍ക്ക് സ്വയം പഠിക്കാന്‍ മാത്രം സാധിക്കുന്ന ഒരുപിടി പാഠങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്. അത് പഠിക്കാന്‍ മറക്കാതിരിക്കുക, കുട്ടികളോടായി പൃഥ്വി പറഞ്ഞു.
Discussion about this post