രാത്രി 11ന് ശേഷം എടിഎമ്മില്‍ നിന്നും പണം അയക്കാനാകില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ

കൊച്ചി: രാത്രി 11 മണിക്ക് ശേഷം എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനാകില്ലെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി എസ്ബിഐ.

സുരക്ഷയുടെ ഭാഗമായി രാത്രി സമയത്ത് എടിഎം കാര്‍ഡില്‍ നിന്ന് മറ്റൊരു എടിഎം കാര്‍ഡിലേക്ക് പണമയക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അറിയിച്ചു.

അതേസമയം, രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെ എടിഎം കാര്‍ഡില്‍ നിന്നും അക്കൗണ്ടിലേക്ക് പണമയക്കാന്‍ സാധിക്കില്ല. ബാങ്കിംഗ് ഇടപാടുകളിലെ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Exit mobile version