കൊച്ചി: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് തകര്‍പ്പന്‍ ജയം. തെരഞ്ഞെടുപ്പ് നടന്ന 41 കോളേജുകളില്‍ 37 ഇടത്തും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി. എറണാകുളം മഹാരാജാസ് ഉള്‍പ്പെടെ 13 കോളേജുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. 6 കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. വി.ജി ദിവ്യയാണ് ചെയര്‍പേഴ്സണ്‍. മറ്റ് സീറ്റുകളിലേക്കും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍: എംബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്, യുയുസിമാര്‍: യു അരുന്ധതി ഗിരി, എസി സബിന്‍ദാസ്, മാഗസിന് എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി: ടിഎസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.
കൂടാതെ, ചങ്ങനാശ്ശേരി എസ്ബി കോളേജ് യൂണിയന് കെഎസ്യുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എന്‍എസ്എസിലും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
വൈപ്പിന്‍ ഗവ. കോളേജ്, എസ്എന്‍എം മാല്യങ്കര, പള്ളുരുത്തി സിയന്ന, ഇടക്കൊച്ചി അക്വിനാസ്, തൃപ്പൂണിത്തുറ ആര്‍എല്‍വി, സംസ്കൃത കോളേജ്, ഐരാപുരം എസ്എസ്വി, കവളങ്ങാട് എസ്എന്‍ഡിപി കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ്, കോട്ടപ്പടി മാര്‍ ഏലിയാസ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, മണിമലക്കുന്ന് ഗവ. കോളേജ് എന്നിവിടങ്ങളിലാണ് മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചത്.
പത്തനംതിട്ട ജില്ലയില്‍ 17ല്‍ 14 കോളേജുകളിലും എസ്എഫ്ഐ യൂണിയന് നേടി. എസ്ടിഎഎസ് പത്തനംതിട്ട, ചുട്ടിപ്പാറ കോളേജ്, എസ്എഎല്‍എസ് ചുട്ടിപ്പാറ, എസ്എഎസ് കോന്നി, എസ്എന്‍ഡിപി കോന്നി,സെന്റ് തോമസ് കോന്നി അടക്കമുള്ള കോജേളുകളില്‍ എസ്എഫ്ഐക്കാണ് ജയം.
ഇടുക്കിയില്‍ 34 ല്‍ 28 ക്യാംപസുകളിലും എസ്എഫ്ഐ വിജയിച്ചു. കോട്ടയത്ത് 37ല്‍ 36 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.
Discussion about this post