സിനിമാ ഷൂട്ടിംഗിനായി ഹിമാചല്പ്രദേശിലെത്തിയ സംഘം സുരക്ഷിതരാണെന്ന് അറിയിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അന്വേഷണങ്ങള്‍ക്കും പരിഗണനകള്‍ക്കും നന്ദിയുണ്ടെന്നും സനല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.റോത്തഗില്‍ നിന്നും മണാലിയിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
”എല്ലാവരും സുരക്ഷിതരാണ്.. സിനിമയും … ?? അന്വേഷണങ്ങള്‍ക്കും പരിഗണനകള്‍ക്കും നന്ദി” ഫേസ്ബുക്കില്‍ കുറിച്ചു.
‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുന്‍പാണ് മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘം ഹിമാചല്പ്രദേശിലെത്തിയത്. എന്നാല്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും സംഘം അവിടെ കുടുങ്ങുകയായിരുന്നു.
ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവര്‍. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായിരുന്നു.
മഞ്ജു വാര്യരുടെ സഹോദരന് മധു വാര്യരാണ് ഷൂട്ടിങ് സംഘം ഹിമാചലില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. തുടര്‍ന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന് ഇടപെട്ട് അവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസഹായങ്ങളും ലഭ്യമാക്കിയിരുന്നു,
Discussion about this post