കൊച്ചി: പ്രളയത്തിന്റെ മറവില്‍ സംഘടനകള്‍ അഴിമതി നടത്തുന്നെന്ന സംശയം ശക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങള്‍. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി കൈമാറിയില്ലെന്ന് ആരോപണം. ചേര്‍ത്തല സ്വദേശി സിപി വിജയന്, അശോകന് ചാരങ്ങാട്ട് എന്നിവരാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏഴായിരം ശാഖകളില്‍നിന്ന് 30,000 രൂപ വീതമാണ് പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. എന്നാല്‍ പിരിച്ചെടുത്ത 21 കോടി രൂപയില്‍നിന്ന് വെറും ഒരു കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ബാക്കി തുക എവിടെപ്പോയെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കണമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളാപ്പള്ളി നടേശന് വ്യക്തിപരമായി ഒരു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത അറിയില്ലെന്നും എസ്എന്‍ കോളജിലും എസ്എന്‍ ട്രസ്റ്റിലും നടത്തിയിട്ടുള്ള നിയമനങ്ങള്‍ നിയമവിരുദ്ധമായാണെന്നും ഇവര്‍ ആരോപിക്കുന്നു.
Discussion about this post