കൊച്ചി: ബിജെപി അംഗത്വ വിതരണ ക്യാംപെയ്‌നിന്റെ ഒന്നാം ഘട്ടം വന്‍ വിജയമെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടിയെന്നും, ക്യാംപെയ്‌നിന് നല്ല പ്രതികരണമാണുണ്ടായതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയും ജെഎസ്എസ് നേതാവുമായിരുന്ന ഉമേഷ് ചള്ളിയിലും സിനിമാ സംവിധായകന്‍ സോമന്‍ അമ്പാട്ടും, ബിജെപിയില്‍ ചേര്‍ന്നതായും ശ്രീധരന്‍ പിള്ള അറിയിച്ചു.
2001-ല്‍ യുഡിഎഫിനൊപ്പം ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എംഎല്‍എയാണ് ഉമേഷ് ചള്ളിയില്‍. തിരക്കഥാകൃത്തും നിര്‍മാതാവുമായ സോമന്‍ അമ്പാട്ട്, ആയിരം അഭിലാഷങ്ങള്‍, എന്നും മാറോടണയ്ക്കാന്‍, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്‌നിമുഹൂര്‍ത്തം എന്നതടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നാളെ കോഴിക്കോട്ട് നടക്കുന്ന ന്യൂനപക്ഷ നവാഗത സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാമും, അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് താഹ ബാഫഖി തങ്ങള്‍, മുന്‍ മേയര്‍ യുടി രാജന്‍ എന്നിവര്‍ ബിജെപിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.