തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും എ പദ്മകുമാര്‍ അറിയിച്ചു
മുന്‍പുണ്ടായതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവില്ല. നിലവിലുളള സൗകര്യങ്ങളില്‍ മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. ആചാരനുഷ്ടാനങ്ങള്‍ മുന്‍ നിര്‍ത്തി മുന്നോട്ട് പോകുന്നതാണ് ബോര്‍ഡിന് പ്രധാനം. നിലവിലെ ക്രമീകരണങ്ങളെക്കാള്‍ കൂടുതലായി ഒന്നും ഉണ്ടാകില്ലെന്നും എ പദ്മകുമാര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ കോടതി നിര്‍ദ്ദേശമനുസരിച്ച് കൈക്കൊള്ളുമെന്നും പദ്മകുമാര്‍ പറഞ്ഞു.
Discussion about this post