കോഴിക്കോട്: പ്രളയ ബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലാപ്പറമ്പ് സ്വദേശി പിടിയില്‍. മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാള്‍ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
വ്യാപാര സ്ഥാപനങ്ങളിലെത്തിയാണ് സുനില്‍ കുമാര്‍ പണം തട്ടിയത്. ഫറോക്ക് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ ഇതേകാര്യം പറഞ്ഞാണ് സുനില്‍ പണം തട്ടിയത്. ഒടുവില്‍, നഗരസഭാ ചെയര്‍മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതിന്റെ ബുക്കും വ്യാജ ഐഡികാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post