ന്യൂഡല്‍ഹി; സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം കാലാവധി ഒരു സാമ്പത്തികവര്‍ഷം കൂടി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനൊട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും, കാര്‍ഷിക കാര്‍ഷികേതര കടങ്ങള്‍ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
നബാര്‍ഡ് നല്‍കുന്ന ദീര്‍ഘകാല വായ്പയുടെ കാലാവധി അഞ്ചില്‍ നിന്ന് 15 വര്‍ഷമായി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും, ആയിരം കോടി രൂപയുടെ പുതിയ വായ്പ നബാര്‍ഡ് മുഖേന കേരളത്തിന് നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി
പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേത്തുമെന്നും മന്ത്രി അറിയിച്ചു. സംയോജിത സഹകരണ വികസന പദ്ധതി നടപ്പാക്കുന്നതിന് എന്‍സിഡിസി വായ്പ 12.5 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമെങ്കിലുമാക്കി കുറയ്കണമെന്നാവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.