തിരുവനന്തപുരം: 40 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും തങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റി ഫാമിലി പ്ലാസ്റ്റിക് കുടുംബം. തങ്ങളുടെ സ്വപ്‌നങ്ങള്‍ കണ്‍മുന്നില്‍ എരിഞ്ഞമര്‍ന്നപ്പോഴും നാലുപേര്‍ക്കായി നിര്‍മിച്ചു നല്‍കിയതു 10 ലക്ഷം രൂപ വീതം ചെലവിട്ട് നാലു വീടുകള്‍. കഴിഞ്ഞയാഴ്ചയാണ് നാടിനെ നടുക്കിയ മണ്‍വിള തീപിടിത്തം ഉണ്ടായത്.
തിരുവനന്തപുരം മണ്‍വിള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാമിലി പ്‌ളാസ്റ്റിക് കമ്പനിയുടമ ജന്മനാടായ ചിറയിന്‍കീഴ് കടകം പുളിന്തുരുത്തിയില്‍ നിര്‍മിച്ചു നല്‍കിയ നാലുവീടുകളുടെ താക്കോല്‍ദാനം നടന്നു. സ്വന്തം ജീവനക്കാര്‍ തന്നെ ഇത്തരത്തില്‍ ചെയ്‌തെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു….
കടകം പുളുന്തുരുത്തിക്കയ്ടുത്തു സിംസണ്‍ ഫെര്‍ണാണ്ടസിന്റെ വീടായ ഡാനിയല്‍ ഗാര്‍ഡന്‍സിലായിരുന്നു താക്കോല്‍ ദാന ചടങ്ങുകള്‍. സ്വന്തം വീടിനടുത്ത് ഓരോ വീടിനും നാലുസെന്റ് സ്ഥലം വീതം കണ്ടെത്തി രണ്ടു ബെഡ്‌റൂമുകളും വരാന്തയും ഡൈനിങ്ഹാളും അടുക്കളയുമടങ്ങുന്ന 700 ചതുരശ്ര അടിയിലുള്ള ഒരേ രീതിയില്‍ നിര്‍മിച്ച നാലു ടെറസു വീടുകളുടെ താക്കോലുകളാണു യഥാക്രമം മിനി, ഗിരീശന്‍, ലീനസ്റ്റാലിന്‍, ലാലു എന്നിവര്‍ക്കു കൈമാറിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സിംസണ്‍ എട്ടുവീടുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ളത്