തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്നുതന്നെ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കുമെന്ന് വകുപ്പ് അറിയിച്ചു.
നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും വകുപ്പ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു.
എന്നാല്‍ 15 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് നടപടി ഇന്ന് തന്നെയുണ്ടാകുമെന്ന് വകുപ്പ് അറിയിച്ചത്.
അമിത വേഗത്തിനും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും വഫയ്ക്ക് എതിരെ മൂന്ന് നോട്ടീസുകളാണ് അയച്ചത്. എന്നാല്‍ ശ്രീറാമും വഫയും ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫയെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തെ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചിരുന്നു.