തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. വഫാ ഫിറോസിന്റെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
നേരത്തേ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പോലീസ് ഇതിന് നല്‍കിയ വിശദീകരണം.
അതേസമയം അപകടം ഉണ്ടാക്കിയ കാര്‍ പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെട്ടത് വൈകിയതാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ നീണ്ടു പോകുന്നതിനുള്ള കാരണമെന്നും സംഭവത്തില്‍ ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും റദ്ദു ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.
Discussion about this post