കോട്ടയം: കോട്ടയം ആര്‍പ്പൂക്കരയില്‍ പാടത്ത് നിന്നും ബക്കറ്റിലാക്കി നിലയലില്‍ മനുഷ്യ ശരീരങ്ങള്‍ കണ്ടുകിട്ടി. എബാം ചെയ്ത ശേഷം സംസ്കരിക്കാന്‍ നല്കിയ മനുഷ്യ ശരീരങ്ങളാണ് പാടത്ത് നിന്നും കണ്ടുകിട്ടിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ഞായറാഴ്ച രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയിലാണ് പാടത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ ബക്കറ്റ് കിടക്കുന്നത് കണ്ടെത്തിയത്. ചാലാകരി പാടത്ത് ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയിലാണ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഉപകരണങ്ങളില്‍ ആശുപത്രിയുടെ മേല്‍വിലാസവും ഉണ്ടായിരുന്നു. പോലീസ് അന്വേഷണത്തില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സംസ്കരിക്കാനായി നല്കിയ ഉദരഭാഗങ്ങളാണ് ഇവയെന്നും തെളിഞ്ഞു.
ഇവ സംസ്കരിക്കാന്‍ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍, പെരുമ്പായിക്കാട് ചിലമ്പിട്ടശ്ശേരി ക്രിസ് മോന് ജോസഫ് എന്നിവരെയാണ് ഏല്‍പ്പിച്ചത്. ഇവര്‍ തന്നെയായിരിക്കും സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Discussion about this post