നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും കള്ളക്കടത്ത്. 25 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് സ്വദേശി പിടിയിലായി.
ട്രോളി ബാഗില്‍ പ്രത്യേകമായി ഉണ്ടാക്കിയ അറയിലാണ് ഇയാള്‍ പണം സൂക്ഷിച്ചിരുന്നത്. ദുബായിയിലേക്ക് കടത്താനുള്ള ശ്രമത്തിന് ഇടയിലാണ് ഇയാള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.