ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍; പ്രവാസികള്‍ പ്രതിസന്ധിയില്‍

ഇതോടെ പെരുന്നാള്‍ കഴിഞ്ഞ് തിരിച്ച് ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്

തിരുവനന്തപുരം: അവധിക്കാലം കഴിയുന്നതോടെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന. ഈ മാസം അവസാനം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ പെരുന്നാള്‍ കഴിഞ്ഞ് തിരിച്ച് ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

അവധിക്കാലം കഴിഞ്ഞ് അടുത്തമാസമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെയും പെരുന്നാള്‍ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും ടിക്കറ്റ് നിരക്കിലെ വര്‍ധന സാരമായി ബാധിക്കും. ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് വിമാനക്കമ്പനികള്‍ കൂട്ടിയിരിക്കുന്നത്.

ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.
ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെ നിരക്ക് ഈടാക്കുന്നിടത്ത് ഇപ്പോള്‍ അധികനിരക്കാണ് ഈടാക്കുന്നത്. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധന തുടരാനാണ് സാധ്യത.

യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്. വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാമെന്ന് അന്ന് വിമാനക്കമ്പനികള്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് പ്രവാസികളെ പ്രതിസന്ധിയിലാക്കിക്കൊണ്ടായിരുന്നു നിലവിലെ നിരക്ക് വര്‍ധനവ്.

ഓഗസ്റ്റ് 31-ന് ഗള്‍ഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍:

തിരുവനന്തപുരം

ദുബായ് 26,887 (ഇന്‍ഡിഗോ)
ദുബായ് 41,412 (എമിറേറ്റ്‌സ്)
ദുബായ് 66,396 (ഗള്‍ഫ് എയര്‍)
അബുദാബി 31,500(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
അബുദാബി 45,186 (ഗള്‍ഫ് എയര്‍)
അബുദാബി 31,089(ശ്രീലങ്കന്‍)
ഷാര്‍ജ 41,149 (എയര്‍ ഇന്ത്യ)
ഷാര്‍ജ 23,358 (ഇന്‍ഡിഗോ)
ഷാര്‍ജ 19,025(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദമാം 60,846(ശ്രീലങ്കന്‍)
ദമാം 74,660 (ഗള്‍ഫ് എയര്‍)

ദമാം 91,517 (എമിറേറ്റ്‌സ്)
റിയാദ് 45,343 (ശ്രീലങ്കന്‍)
റിയാദ് 65,488 (ഗള്‍ഫ് എയര്‍)
റിയാദ് 90,766 (എമിറേറ്റ്‌സ്)
ദോഹ 29,889 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 32,671 (ഇന്‍ഡിഗോ)
ദോഹ 36,603 (ശ്രീലങ്കന്‍)
കുവൈത്ത് 66,298 (ഗള്‍ഫ് എയര്‍)
കുവൈത്ത് 92,043 (എമിറേറ്റ്‌സ്)
ബഹ്ൈറന്‍ 49,209 (ശ്രീലങ്കന്‍)
ബഹ്ൈറന്‍ 74,478 (ഗള്‍ഫ് എയര്‍)
ബഹ്ൈറന്‍ 88,951 (എമിറേറ്റ്‌സ്)

കൊച്ചി

ദുബായ് 22,635 (സ്‌പൈസ്)
ദുബായ് 31,685 (എയര്‍ ഇന്ത്യ)
ദുബായ് 34,850 (ശ്രീലങ്കന്‍)
അബുദാബി 45,580(എത്തിഹാദ്)
അബുദാബി 38,661(ഒമാന്‍ എയര്‍)
അബുദാബി 27,406(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ഷാര്‍ജ 19,531 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ഷാര്‍ജ 24,223 (ഇന്‍ഡിഗോ)
ദമാം 43,709(ഒമാന്‍ എയര്‍)
ദമാം 60,426 (എത്തിഹാദ്)
ദമാം 51,750 (ശ്രീലങ്കന്‍)

റിയാദ് 44,054 (ഗള്‍ഫ് എയര്‍)
റിയാദ് 45,854(ശ്രീലങ്കന്‍)
റിയാദ് 52,345 (ഒമാന്‍ എയര്‍)
ദോഹ 35,863 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 44,451 (ഇന്‍ഡിഗോ)
ദോഹ 71,000 (ഖത്തര്‍ എയര്‍)
കുവൈത്ത് 26,847(ഇന്‍ഡിഗോ)
കുവൈത്ത് 41,913(ഖത്തര്‍ എയര്‍്)
കുവൈത്ത് 39,434(ശ്രീലങ്കന്‍)
ബഹ്ൈറന്‍ 27,942(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ബഹ്ൈറന്‍ 47,371(എത്തിഹാദ്)
ബഹ്ൈറന്‍ 49,000 (ശ്രീലങ്കന്‍)

കോഴിക്കോട്

ദുബായ് 23,981(സൈ്പസ്)
ദുബായ് 23,230 (ഇന്‍ഡിഗോ)
ദുബായ് 24,652 (എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
അബുദാബി 47,100(എത്തിഹാദ്)
അബുദാബി 43,456(ഗള്‍ഫ് എയര്‍)
അബുദാബി 23,077(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദമാം 33,025(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ദമാം 45,563 (സൗദി എയര്‍ലൈന്‍്)

ദമാം 51,698 (എത്തിഹാദ്)
റിയാദ് 31,818(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
റിയാദ് 37,184(സൗദി എയര്‍ലൈന്‍)
റിയാദ് 52,323 (എത്തിഹാദ്)
ദോഹ 26,810( എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 28,184 (ഇന്‍ഡിഗോ)
കുവൈത്ത് 25,924(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
കുവൈത്ത് 49,659(ഗള്‍ഫ് എയര്‍)
കുവൈത്ത് 64,777(എത്തിഹാദ്)
ബഹ്ൈറന്‍ 27,604(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ബഹ്ൈറന്‍ 61,470(എത്തിഹാദ്)
ബഹ്ൈറന്‍ 76,949 (ഗള്‍ഫ് എയര്‍)

കണ്ണൂര്‍

ദുബായ് 46,438 (ഗള്‍ഫ് എയര്‍)
ദുബായ് 29,668(ഇന്‍ഡിഗോ)
അബുദാബി 22,014(എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
അബുദാബി 26,914 (ഇന്‍ഡിഗോ)
ഷാര്‍ജ 22,014 (എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ഷാര്‍ജ 26,134(ഇന്‍ഡിഗോ)
ദമാം 55,837(എയര്‍ ഇന്ത്യ)

ദോഹ 36,982 ( എയര്‍ ഇന്ത്യാ എക്‌സ്പ്രസ്)
ദോഹ 43,244(ഇന്‍ഡിഗോ)
കുവൈത്ത് 25,800(ഇന്‍ഡിഗോ)
കുവൈത്ത് 57,702(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ബഹ്ൈറന്‍ 57,072(എയര്‍ ഇന്ത്യ എക്‌സ്പ്രസ്)
ബഹ്ൈറന്‍ 70,874(എയര്‍ ഇന്ത്യ)

Exit mobile version