തിരുവനന്തപുരം: കേരളത്തില്‍ മഴ കുറയുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
നിലവില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട്. ഉച്ചക്ക് 11 ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് മുന്നറിയിപ്പ്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുകയാണ്. 141.3 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് കാരണം. ഇടുക്കിയില്‍ നിന്നും ബാണാസുരസാഗറില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിനറെ അളവ് കുറച്ചു. എന്നാല്‍ ഷോളയാറിലും ജലനിരപ്പ് പരാമവധി ഉയരത്തിലാണ്. പെരിങ്ങല്‍കുത്തില്‍ മരംവീണ കേടായ ഷട്ടറുകള്‍ സൈന്യം നന്നാക്കുന്നു.
Discussion about this post