കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അഭിഭാഷകനായി എൻറോൾ ചെയ്തു. ഇന്ന് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സത്യവാചകം ഏറ്റുചൊല്ലി സെന്‍കുമാര്‍ അഭിഭാഷകനായത്. ബാര്‍ കൗണ്‍സില്‍ ചെയര്മാന് ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെന്‍കുമാര്‍ വക്കീല്‍ കുപ്പായം അണിഞ്ഞത്.
ജസ്റ്റീസ് പി ഉബൈദ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് എൻറോൾമെന്റിന് ശേഷം ടിപി സെന്‍കുമാര്‍ പറയുന്നു. പുതിയ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാറും എൻറോൾ ചെയ്തത്. 94 ല്‍ തന്നെ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു.
പൊതു പരിപാടികളും വക്കീല്‍ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ സെന്‍കുമാര്‍. വിശ്രമിക്കാന്‍ ഉദ്ദേശമില്ലെന്നും ഭരണഘടനാ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനാണ് താല്പര്യമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
Discussion about this post