കൊച്ചി: കൊച്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കത എന്നും സോഷ്യല്‍മീഡിയയ്ക്ക് പ്രിയമാണ്. അവരുടെ കുറുമ്പുകളും കളികളും നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. ഇപ്പോള്‍ അത്തരത്തിലൊരു കുരുന്നിന്റെ വീഡിയോ ആണ് നിറയുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ ആദ്യം വിളിക്കുന്നത് അമ്മ എന്നായിരിക്കും. വാക്കുകള്‍ പറക്കി പറക്കി സംസാരിക്കാന്‍ തൊടുങ്ങുമ്പോള് അച്ഛനെയും മറ്റുള്ളവരെയും വിളിക്കും.
എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് കാര്യം. അമ്മ എന്ന് വിളിക്കാന്‍ പഠിപ്പിക്കുമ്പോള്‍ അവന് പറയുന്നത് അച്ഛാ എന്നാണ്. ഇതോടെ സമൂഹമാധ്യമങ്ങള്‍ ഈ കുരുന്നിന്റെ ദൃശ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയുടെ പരിഭവം മൊത്തം ആ പോസ്റ്റില്‍ കമന്റ് രൂപേണയാണ് നിറയുകയാണ്. ‘പത്ത് മാസം എന്റെ ഗര്‍ഭപാത്രത്തില്‍, 12 മാസം എന്റെ ഇടുപ്പില്‍, എന്നിട്ടും അവന് ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നും’ തുടങ്ങിയ പരിഭവങ്ങളാണ് നിറയുന്നത്.
Discussion about this post