ചെന്നൈ: വീണ്ടും കേരളത്തെ ചേര്‍ത്തുപിടിച്ച് തമിഴകം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് ആദ്യം അറുപത് ലോഡ് സാധനങ്ങള്‍ കയറ്റി അയച്ച് സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഒരു കോടിയുടെ സാധനങ്ങളാണ് കയറ്റി അയച്ചത്.
ഇതിനു പിന്നാലെ പത്ത് ലോഡു കൂടി അയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അവശ്യസാധനങ്ങള്‍ കയറ്റി അയച്ചിരിക്കുകയാണ് തമിഴകം. ഇപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകരാണ് സാധനങ്ങള്‍ കയറ്റി അയച്ചിരിക്കുന്നത്. ഡിഎംകെ സംസ്ഥാന സെക്രട്ടറി മുരുകേശന്റെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിന്റെ അടയാളമാണിതെന്നും ആവശ്യമാണെങ്കില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ സന്നദ്ധരാണെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ തവണ പ്രളയത്തികപ്പെട്ട ചെന്നൈയ്ക്ക് കൈത്താങ്ങായി തിരൂരങ്ങാടിയില്‍ നിന്നും സിഎംപിയുടെ പ്രവര്‍ത്തകര്‍ സഹായം എത്തിച്ച് നല്‍കിയിരുന്നു. ഈ സാഹോദര്യം കൂട്ടിയുറപ്പിക്കുന്നതിനാണ് ഡിഎംകെ കൈത്താങ്ങായി എത്തിയതെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണന് കോട്ടുമല പറഞ്ഞു.
Discussion about this post