ഇന്ന് ചിങ്ങം ഒന്ന്, പ്രളയഭീഷണിക്കും കര്‍ക്കിടകത്തിനും വിട നല്‍കി മലയാളികള്‍ ചിങ്ങ പുലരിയെ വരവേറ്റു

ഇന്ന് ചിങ്ങം ഒന്ന്, സമൃദ്ധിയുടെയുടെയും പ്രതീക്ഷയുടെയും ദിനമാണ് മലയാളികള്‍ക്ക് ഇന്ന്.
ചിങ്ങം 1 മലയാളിക്ക് കര്‍ഷകദിനം കൂടിയാണ്. വയലേലകളും കൃഷിയിടങ്ങളും കാലത്തിന്റെ സമൃദ്ധിയുടെ ചിത്രങ്ങളായി നിറഞ്ഞുനില്‍ക്കുന്നു. ഓണത്തിന്റെ നല്ല ഓര്‍മ്മകളും ചിങ്ങമാസം നമുക്ക് നല്‍കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ കൊല്ലവും മലയാളിയുടെ നല്ലനാള്‍ ദുരിതപ്പെരുംപെയ്ത്തില്‍ തകര്‍ന്ന്‌പോയി. ഏറെ ആശങ്കയോടെയാണ് ഈ ചിങ്ങ പുരലിയെയും മലയാളി വരവേല്‍ക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാനുള്ള ആശങ്ക.

സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന് തോന്നിപ്പിച്ചിടത്താണ്, എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് വീണ്ടും മഴക്കെടുതിയെത്തിയത്. ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകളുണങ്ങും മുമ്പേത്തിയ രണ്ടാം പ്രഹരം. ദുരിതം പെയ്ത മഴയാല്‍ കൃഷിഭൂമികളും വയലേലകളും പ്രളയത്താല്‍ മൂടിയിരിക്കുകയാണ് ഇന്ന്.

എന്നാലും മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം.

Exit mobile version