കൊച്ചി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന വാദങ്ങളെ തള്ളി കൊച്ചി മേയർ സൗമിനി ജെയിൻ. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് സൗമിനി ജെയിൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകും. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും സൗമിനി ജെയിൻ പറഞ്ഞു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് എറണാകുളത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സൗമിനി ജെയിൻ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് ലഭിച്ചാൽ ഉടൻതന്നെ മറൈൻഡ്രൈവിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും എന്നും മേയർ പറഞ്ഞു.