ചേര്‍ത്തല: വേമ്പനാട്ട് കായലില്‍ നിന്ന് കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു.
തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കൊക്കോതമംഗലം കണ്ടത്തില്‍ കെഎ ജോസഫിന്റെ മകന്‍ റെജു (27) ആണ് മരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ സെമിത്തേരിയില്‍.
വ്യാഴാഴ്ച നാലു മണിയോടെയായിരുന്നു അപകടം. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ റെജു ആണ് ശക്തമായ ഒഴുക്കില്‍െപ്പട്ട് അപകടം സംഭവിച്ചത്. മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. അടിയൊഴുക്കും ശക്തമായിരുന്നു.