ആലപ്പുഴ: മഴക്കെടുതിയിലെ ധനസഹായം മുന്നില്‍ കണ്ട് ദുരിതാശ്വാസ ക്യാംമ്പുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇവരെ കണ്ടെത്തി ഒഴിവാക്കും.അര്‍ഹരായവര്‍ക്ക് മാത്രമേ പതിനായിരം രൂപയുടെ ധനസഹായം നല്‍കൂവെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പതിനായിരം രൂപ ധനസഹായം മുന്നില്‍ കണ്ട് അനര്‍ഹരും ക്യാമ്പില്‍ കയറിക്കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ അനര്‍ഹര്‍ ധനസഹായം കൈപ്പറ്റിയിരുന്നു.ഇത്തവണ അത്തരക്കാരെ കണ്ടെത്തി ഒഴിവാക്കും.
വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും തയ്യാറാക്കിയ പട്ടിക പരിഗണിച്ചാകും ഇത്തവണ ധനസഹായം നല്‍കുക. ദുരിതാശ്വാസ വിതരണ കുറ്റമറ്റതാക്കാന്‍ ഇത് സഹായിക്കും.ചിലര്‍ക്ക് പണത്തിനോട് ആര്‍ത്തിയാണെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.