കോഴിക്കോട്; ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ തെരച്ചില്‍ നിര്‍ത്തുമെന്നത് വ്യാജ പ്രചാരണമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്. പുത്തുമലയില്‍ തെരച്ചില്‍ നിര്‍ത്തില്ല. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ തെരച്ചില്‍ തുടരും. ബന്ധുക്കളുടെ താല്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അവര്‍ക്കു വേണ്ടിയുള്ള തെരച്ചിലാണ് നടക്കുന്നത്.
അതെസമയം ഉരുള്‍പൊട്ടിയ കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഡ്രോണിന്റെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്.
Discussion about this post