വയനാട്: വയനാട് കുറിച്യാര്‍ മല അതീവ അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനൊപ്പം മലമുകളില്‍ ചെളി കലര്‍ന്ന വെള്ളം താഴേയ്ക്ക് പതിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറിച്യാര്‍ മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള വലിയ ജലാശയത്തിന് സമീപത്തെത്തിയെന്നാണ് മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചു.
വീണ്ടും മലയില്‍ മണ്ണിടിച്ചല്‍ ഉണ്ടായാല്‍ മവമുകളിലുള്ള ജലാശയം താഴേക്ക് പതിക്കുമെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. മണ്ണിടിച്ചലിനൊപ്പം തടാകത്തിലെ വെള്ളവും ഓലിച്ചിറങ്ങിയാല് ഭീകരമായ ദുരന്തം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
ഇതോടെ മലയുടെ താഴ്വരയില് താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ശനിയാഴ്ചയോടെ വിദഗ്ധ സംഘം ഈ മേഖലയിലെത്തി പരിശോധന നടത്തും. ഇതിന് ശേഷമാകും ഈ മേഖല വാ,യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത്.
Discussion about this post