നിലമ്പൂര്‍: പ്രളയം തകര്‍ത്തെറിഞ്ഞ സ്ഥലമാണ് നിലമ്പൂര്‍. ബാക്കിയാകുവാന്‍ ഇനി നഗരത്തില്‍ ഒന്നും തന്നെയില്ല. പ്രളയ സമയത്ത് മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപ്രതിനിധിയാണ് പിവി അന്‍വര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജനഹൃദയങ്ങളില്‍ മാഞ്ഞുപോകില്ല. രാവും പകലുമായി നടത്തിയ പ്രവര്‍ത്തനം അഭിനന്ദങ്ങളും നേടികൊടുത്തിരുന്നു. ഇപ്പോള്‍ പിവി അന്‍വര്‍ എംഎല്‍എയുടെ നന്മയുടെ മനസാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വ്യാഴാഴ്ച വൈകീട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വിതുമ്പുകയായിരുന്നു. പ്രസംഗം പാതിവഴിയില്‍ വെച്ച് നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായ നിലയില്‍ പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.
‘ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ക്കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര് കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എംഎല്‍എ എന്നനിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്’, എംഎല്‍എ പറയുന്നു. ഇതിനിടെ വേദിയില്‍ വിങ്ങിപ്പൊട്ടിയ അദ്ദേഹം തന്റെ സഹായം പ്രഖ്യാപിച്ചും സഹായം അഭ്യര്‍ത്ഥിച്ചും നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്നും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post