പറന്നുയര്‍ന്ന വിമാനം പക്ഷിക്കൂട്ടത്തിലിടിച്ച് തകരാറുമൂലം കൃഷി സ്ഥലത്ത് ഇറക്കി. റഷ്യയില്‍ 233 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് മോസ്കോയ്ക്ക് സമീപത്തെ കോണ്‍ കൃഷി പാടത്ത് ഇറക്കിയത്.
വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഒരു കൂട്ടം പക്ഷികള്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. തകരാര്‍ സംഭവിച്ച വിമാനം ഉടന്‍ തന്നെ പാടത്ത് ഇറക്കി. വിമാനം സാഹസികമായി താഴെ ഇറക്കിയതോടെ ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. ആളപായമില്ല, എന്നാല്‍ സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോസ്കോയ്ക്ക് സമീപം സുക്കോവ്സ്കി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയായാണ് വിമാനം ഇറക്കിയത്. യാത്രക്കാരുമായി പറന്നുയര്‍ന്നവിമാനം പക്ഷികൂട്ടവുമായി മുട്ടിയപ്പോള്‍ വിമാനം ഇളകി. പിന്നാലെത്തന്നെ വലതുസൈഡില്‍ വെളിച്ചം വന്നു. ഇതിനിടം കരിയുന്ന ഗന്ധവുമുണ്ടായതായി യാത്രക്കാര്‍ പറയുന്നു.
അപകടം മനസ്സിലാക്കിയ വിമാനത്തിന്റെ പൈലറ്റ് അതി സാഹസികമായി വിമാനം താഴെ ഇറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
Discussion about this post