കോഴിക്കോട്: ആര്‍ത്തിരമ്പി പെയ്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശമാണ് വിതച്ചത്. അതില്‍ നിന്നും കരകയറുവാനുള്ള പരിശ്രമത്തിലാണ് കേരളം. അതിനായി ഇന്ന് മലയാളികളും കൈകോര്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വന്‍ തോതിലുള്ള സഹായങ്ങളാണ് ലഭിക്കുന്നത്. നൗഷാദിനെ പോലുള്ള നന്മ വറ്റാത്ത മനുഷ്യര്‍ ഇനിയും നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്ന് തെളിയുകയാണ്. ഇപ്പോള്‍ നാസര്‍ മാനു എന്നയാളുടെ പ്രവൃത്തിയാണ് ചര്‍ച്ചയാവുന്നത്.
വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്കു സ്ഥലം വിട്ടുനല്‍കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കി വീഡിയോ പങ്കുവെച്ചത്. നിരവധി പേര് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ചുരുങ്ങിയ സമയം കൊണ്ടാണ് സംഭവം വൈറലായത്.
വീഡിയോയില്‍ പറയുന്നതിങ്ങനെ-
‘ഞാന്‍ നാസര്‍ മാനു. വയനാട്, നിലമ്പൂരിലെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍, അങ്ങനെ ഒരുപാടു പേര് വലിയ ദുരിതത്തിലാണ്. കുറ്റിപ്പുറത്ത് 10 കുടുംബത്തിനു വീട് വെയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തുകൊടുക്കാം.
ഏതു സംഘടന വരികയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം. അതുപോലെ പാണ്ടിക്കാട് 10 കുടുംബത്തിനു വീട് വെയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.
Discussion about this post