കൊല്ലം: പ്രക്യതിയെ മറന്നുകൊണ്ടുള്ള വികസനത്തിന്റെ ഫലമാണ് ഉരുള്‍പ്പൊട്ടലെന്ന് വനം മന്ത്രി കെരാജു അഭിപ്രായപ്പെട്ടു. ഓരോ പ്രകൃതി ദുരന്തവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നുവെന്നും കെരാജു പറഞ്ഞു.
വികസനത്തിന്റെ പേരില്‍ പശ്ചിമഘട്ടം നശിപ്പിച്ചു, കുന്നുകള്‍ എല്ലാം ഇടിച്ചു നിരത്തി റിസോര്‍ട്ടുകള്‍ പണിതു. ദുരന്തങ്ങള്‍ മനുഷ്യനെ മാത്രമല്ല സര്‍വ ജീവജാലങ്ങളെയും ബാധിക്കുന്നതാണ്. ഭൂവിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി പരിഗണിക്കുമെന്നും മന്ത്രി കെരാജു പറഞ്ഞു.
Discussion about this post