തൃശ്ശൂര്‍: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 5 സെന്റിമീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.
അതേസമയം ചെറിയ തോതിലാണ് അധികജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ഇന്നലെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 77.4 മീറ്ററാണ്. 79.25 മീറ്ററാണ് ആകെ സംഭരണ ശേഷി.
Discussion about this post