കോഴിക്കോട്: പുത്തുമലയിലെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് പിന്നാലെ കോഴിക്കോട് പൈക്കാടന്‍മലയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസം. ജില്ലാകളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘം സ്ഥലത്ത് നടത്തിയ വിദഗ്ധ പരിശോധനയിലാണ് സോയില്‍ പൈപ്പിംഗ് കണ്ടെത്തിയത്.
അതേസമയം മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് ഇതിനോടകം തന്നെ പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മണ്ണ് സംരക്ഷണം, ജിയോളജി, സിഡബ്യുആര്‍ഡിഎം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പൈക്കാടന്മലയില് പരിശോധനയ്ക്ക് എത്തിയത്.
ആദ്യദിവസം ഒരു സ്ഥലത്ത് മാത്രമാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക് ഇത് വ്യാപിച്ചിട്ടുണ്ട്. ഇത് ഗുരുതരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മണ്ണ് സംരക്ഷണവിഭാഗം ജില്ലാഓഫീസര്‍ ആയിഷ, തഹസില്‍ദാര്‍ അനിതകുമാരി, സിഡബ്യുആര്‍ഡിഎം ശാസ്ത്രഞ്ജന്‍ വിപി ദിനേശന് എന്നിവരാണ് പ്രദേശത്ത് പരിശോധന നടത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി മണ്ണും മണലും ചെളിയും ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ സംഘം ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Discussion about this post