തൃശ്ശൂര്‍: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ അല്പസമയത്തിനകം ഉയര്‍ത്തും. മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.
ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഇന്ന് ഉയര്‍ത്തുന്നത്. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
പീച്ചി ഡാമിന്റെ നിലവിലെ ജലനിരപ്പ് 77.4 മീറ്ററാണ്. 79. 25 മീറ്ററാണ് ആകെ സംഭരണ ശേഷി.
Discussion about this post