തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ സകലതും നഷ്ടമായ ദുരിതബാധിതര്‍ക്കായി രണ്ട് കുഞ്ഞുങ്ങള്‍ തങ്ങളുടെ കൈയ്യിലുള്ള സമ്പാദ്യം മുഴുവന്‍ നല്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ‘പിള്ളേരാണ്.. ഓര്ടെ വല്ല്യ മനസ്സാണ്’ എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ജനഹൃദയങ്ങളില്‍ ഇടം നേടിയത്.
തങ്ങളുടെ കൈയ്യിലുണ്ടായിരുന്നതും പെരുന്നാണിന് കിട്ടിയ പണവുമായാണ് പെണ്‍കുട്ടിയും അനിയനും എത്തിയത്. തുടര്‍ന്ന് അനിയന് കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നല്കി. ശേഷം പെണ്‍കുട്ടി തന്റെ പക്കല്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്ന് അവസാനത്തെ നാണയവും എടുത്ത് നല്കി. ഇതു കണ്ട അനിയന് ചേച്ചിയോട് പറഞ്ഞു ‘എടീ ഫുള്ളും കൊടുക്കല്ലേടീ..’ എന്ന്.
അനിയന്റെ ആ നിഷ്കളങ്കമായ സംസാരത്തിന് മുന്നില്‍ ചേച്ചിയും അവിടെ കൂടി നിന്നവരും പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. കുരുന്നുകളുടെ സഹായമനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
Discussion about this post