തൃശ്ശൂര്‍: കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ സര്‍വതും നഷ്പ്പെട്ട് ജീവന് മാത്രം ബാക്കിയായവരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. പലരും കണ്ണീരൊഴുക്കിയും പോയതിനെ ഓര്‍ത്ത് ചിന്തിച്ച് വിഷമിക്കുന്നവരാണ് അധികവും. ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപിലെ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
എല്ലാം നഷ്ടപ്പെട്ട് നിക്കുന്നവര്‍ക്ക് പാട്ടുപാടി കൊടുക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. ആളൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെഎസ് ശ്രീജിത്താണ് നാടന്‍ പാട്ട് പാടി ഏവരുടെയും സങ്കടങ്ങള്‍ ഒരു നിമിഷത്തേയ്ക്ക് എങ്കിലും നീക്കിയത്. വള്ളാഞ്ചിറ ഫാത്തിമ മാതാ എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികള്‍ക്കാണ് പാട്ടുപാടി കൊടുത്തത്. എന്തിനാടി പൂങ്കൊടിയേ എന്ന നാടന്‍പാട്ടാണ് അദ്ദേഹം പാടിയത്.
ശ്രീജിത്ത് പാടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ പാട്ടിനെ കൈയ്യടിച്ചും താളമിട്ടും ചുവടുവെച്ചും പിന്തുണ നല്‍കുകയാണ് ക്യാംപിലെ അന്തേവാസികള്‍. നാന്നൂറിലേറെ ആളുകളാണ് ഈ ക്യാംപിലുള്ളത്. സര്‍വ്വതും നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് ആസ്വാസമേകാന് കസേരകളി ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിച്ചിരുന്നു. അത്താഴത്തിന് ശേഷം അന്തേവാസികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
Discussion about this post