തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങായി തമിഴ്നാട്. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കള്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് വിവരം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ശേഖരിച്ച 60 ലോഡ് സാധനങ്ങളാണ് ഉടന്‍ കേരളത്തിലെത്തിക്കുന്നത്.
കേരളത്തിന് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കണമെന്ന് രണ്ട് ദിവസം മുമ്പ് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം കൊണ്ടാണ് അരി, പലവ്യജ്ഞനം, വസ്ത്രം, സാനിറ്ററി നാപ്കിന്, ജീവന് രക്ഷാമരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവ ശേഖരിച്ചത്.
ചൊവ്വാഴ്ച പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ അറുപത് ലോഡ് സാധനങ്ങള്‍ ഡിഎംകെ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേഷന് കൈമാറി. കഴിഞ്ഞ പ്രളയകാലത്തും തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ സഹായം ലഭിച്ചിരുന്നു. പണമായും അവശ്യസാധനങ്ങളായുമാണ് സഹായം ലഭിച്ചത്.
Discussion about this post