കൊച്ചി: തെരഞ്ഞടുപ്പില്‍ വര്‍ഗീയ പ്രചപരണം നടത്തിയെന്ന പേരില്‍ അയോഗ്യനാക്കപ്പെട്ട അഴിക്കോട് എംഎല്‍എ കെഎം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എയുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമോ എന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക.
അയോഗ്യനാക്കി പ്രഖ്യപിച്ചുകൊണ്ടുളള കോടതി വിധിക്ക് രണ്ടാഴ്ച സ്‌റ്റേ അനുവദിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഷാജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ നികേഷ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പിഡി രാജന്‍ വിധിപ്രസ്താവിച്ചത്.