തിരുവനന്തപുരം: മന്ത്രിമാര്‍ തങ്ങളുടെ ഒരു മാസത്തേ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശമ്പളവും അലവന്‍സും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നല്‍കുന്നത്.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങള്‍ അങ്ങേയറ്റം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
Discussion about this post