ഇടുക്കി: കലിതുള്ളി കയറി വന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്വാസം അടക്കിപ്പിടിച്ച് അടുക്കളയിലെ സ്ലാബിനടയില്‍ കഴിഞ്ഞത് ഒരു രാത്രി. വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു കാട്ടാന കൂട്ടത്തിന്റെ ആക്രമണം. തുമ്പികൈകൊണ്ട് ഷട്ടര്‍ തല്ലിതകര്‍ത്ത് അകത്ത് കയറിയതിനു ശേഷം സര്‍വ്വത്രയും തല്ലി തകര്‍ക്കുകയായിരുന്നു. കന്നമയിലെ പാതയോരത്ത് കച്ചവടം നടത്തുന്ന രാജകുമാരിയുടെ കടയിലേയ്ക്കാണ് ആനകള്‍ ഇരച്ചു കയറിയത്. ബഹളം കേട്ടപ്പാടെ കുമാരി അടുക്കളയിലെ സ്ലാബിനടിയില്‍ കഴിയുകയായിരുന്നു.
കടയുടെ മുന്‍വശത്തുകിടന്ന കസേരയും മേശയും തല്ലിതകര്‍ത്തു. എല്ലാം നാമവശേഷം ആകുമ്പോഴും ശ്വാസം അടക്കിപ്പിടിച്ച് സ്ലാമ്പിനടില്‍ ഭയന്നുവിറച്ച് ഇരിക്കുകയായിരുന്നു രാജകുമാരി. കാട്ടാനക്കൂട്ടം കട തല്ലിതകര്‍ക്കുന്ന ശബ്ദം കേട്ടാണ് രാജകുമാരി ഞെട്ടിയുണര്‍ന്നത്. ആക്രമണത്തിന് തയ്യറായി തൊട്ടുമുമ്പില്‍ കാട്ടാനക്കൂട്ടം. ഭയന്നുവിറച്ച ഇവര്‍ അടുക്കളിയിലേക്ക് ഓടിക്കയറി സ്ലാമ്പിനടയില് അഭയം തേടി. വീടുനുള്ളില്‍ ഭീകരന്തരീക്ഷം സ്യഷ്ടിച്ച കാട്ടാനക്കൂട്ടം അരമണിക്കൂര്‍ കഴിഞ്ഞാണ് അവിടെ നിന്ന് തൊട്ടടുത്ത അഗ്നിമുത്തുവിന്റെ കടയിലേക്ക് പോയത്.
ഇയാളുടെ കടപൂര്‍ണ്ണമായി തകര്‍ക്കുകയും കടയില്‍ സൂക്ഷിച്ചിരുന്ന ബേക്കറി സാധനങ്ങള്‍ ഭക്ഷിച്ചുമാണ് കാട്ടാനകള്‍ ഇവിടെ നിന്നും മടങ്ങിയത്. ഈ സമയം വരെ രാജകുമാരി പുറത്തിറങ്ങിയില്ല. അഞ്ചുവര്‍ഷം മുമ്പ് മീന്വില്പനക്കാരനായ ഭര്‍ത്താവ് പേച്ചിമുത്തുവിനെ കാട്ടാന തല്ലിക്കൊന്നിരുന്നു. രാവിലെ കന്നിമല എസ്റ്റേറ്റില്‍ മീന്വില്പന നടത്തി മടങ്ങിവരുമ്പോഴാണ് ഇയാളെ ഒറ്റയാന് തല്ലിക്കൊന്നത്. ഇതിന്റെ നടക്കും വിട്ടുമാറിയെങ്കിലും ഓര്‍മ്മകള്‍ മാഞ്ഞിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതു മുതല്‍ കടയില്‍തന്നെയാണ് രാജകുമാരി കിടക്കുന്നത്.
Discussion about this post