കോഴിക്കോട് ; കരകവിഞ്ഞൊഴുകുന്ന ചാലിയാറിന്റെ തീരം വന്‍ തോതില്‍ ഇടിയുന്നു. ഇതോടെ അടുത്തുള്ള വീടുകള്‍ അപകട ഭീഷണിയിലാണ്. തീരമിടിയുന്നത് തടയാന്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയുടെ തീരം വന്‍ തോതില്‍ ഇടിഞ്ഞ്‌കൊണ്ടിരിക്കുകയാണ്. പ്രളയ ജലം കുതിച്ചെത്തുമ്പോള്‍ ഭാഗ്യം കൊണ്ടാണ് ഇവിടെ നിന്ന് പലരും രക്ഷപ്പെട്ടത്. പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും തിരിച്ചെത്തിയ പലര്‍ക്കും വീട്ടിലേക്ക് കയറാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചാലിയാറില്‍ നിന്നുള്ള ചളി വീടുകളിലേക്ക് അടിഞ്ഞ് കൂടിയതിനാല്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തീരവാസികള്‍. പുഴയ്ക്ക് സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പക്ഷേ നടപടി മാത്രം ഉണ്ടായിട്ടില്ല
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതി തീവ്ര മഴകാരണം കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. 95 പേരാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത്.