തൃശ്ശൂര്‍: കനത്ത മഴയും യെല്ലോ അലേര്ട്ടിന്റെയും അടിസ്ഥാനത്തില്‍ എറണാകുളത്ത് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ കോഴിക്കോടും തൃശ്ശൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. ഫേസ്ബുക്കിലൂടെയാണ് അവധി പ്രഖ്യാപിച്ചത് അറിയിച്ചത്.
അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് തൃശ്ശൂര്‍ കളക്ടര്‍ അറിയിച്ചു. ഓറഞ്ച് അലേര്‍ട്ടും ശക്തമായ മഴയും പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ റെഡ് അലേര്‍ട്ട് നിലനില്ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്നതും, വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.
മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post