തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതവും അരുവിക്കര ഡാമിന്റെ ഒരു ഷട്ടറുമാണ് തുറക്കുന്നത്. ഇരു ഡാമിന്റെയും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കുന്നത്.
ഇന്ന് രാവിലെ 10ന് ആണ് ഷട്ടറുകള്‍ ഒരിഞ്ചു വീതം തുറക്കുന്നത്. ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനായാണ് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി
നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.