കൊച്ചി: മനസ്സിന്റെ വലിയ നന്മ കൊണ്ട് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ലോകത്തെ താരമായി മാറിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ നൗഷാദിക്ക. പ്രളയദുരിതബാധിതര്‍ക്ക് എത്തിക്കാനുള്ള വസ്ത്രം ചോദിച്ചെത്തിയവര്‍ക്ക് മുന്നില്‍ ചാക്കുകളില്‍ നിറച്ചുനല്കിയാണ് നൗഷാദ് കാരുണ്യത്തിന്റെ മറുവാക്കായത്. കഴിഞ്ഞ പ്രളയത്തിലും നൗഷാദ് തന്റെ കൈയ്യിലുള്ളതെല്ലാം നല്‍കിയിരുന്നു. പെരുന്നാള്‍ കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങളാണ് നൗഷാദ് യാതൊരു ഉപേക്ഷയും വിചാരിക്കാതെ നിറഞ്ഞ മനസ്സോടെ നല്‍കിയത്.
അതേസമയം, നൗഷാദിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ക്ക് അദ്ഭുതമൊന്നും തോന്നുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. ചെറുപ്പം മുതലേ തങ്ങള്‍ കാണുന്ന വാപ്പ ഇങ്ങനെ തന്നെയാണെന്നും മകള്‍ ഫര്‍സാന പറയുന്നു.
വാപ്പ താരമായതില്‍ അത്ഭുതമില്ലെന്നും കഴിഞ്ഞദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണെന്നും ഫര്‍സാന ഫേസ്ബുക്ക് വീഡിയോയിലെത്തി പറഞ്ഞു.
വാപ്പ പണ്ടുമുതലേ ഇങ്ങനെയാണെന്നും എല്ലാവരെയും സഹായിക്കുമെന്നും വേറെ പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
ഫര്‍സാനയോടൊപ്പം ലൈവ് വീഡിയോയില്‍ നൗഷാദും വരുന്നുണ്ട്. എന്തെങ്കിലും പറയാന്‍ മകള്‍ ക്ഷണിയ്ക്കുമ്പോള്‍ ‘എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നു മാത്രമാണ് ആ വലിയ മനുഷ്യന് പറയുന്നത്. ‘എല്ലാവരും കാരുണ്യപ്രവര്‍ത്തനം ചെയ്യുക, നമ്മള് ഇവിടെ നിന്ന് പോകുമ്പോള്‍ ഒന്നും കൊണ്ടു പോവുകയില്ല, നമ്മുടെ കൈയിലുള്ളതു കൊണ്ട് എല്ലാവരെയും സഹായിക്കുക. മറ്റുള്ളവരെ സഹായിച്ച് ദൈവത്തിന്റെ അനുഗ്രഹം മേടിച്ചെടുക്കുകയെന്നും നൗഷാദ് പറയുന്നു. കൂടെ എല്ലാവര്ക്കും ഈദ് മുബാറക് നേരാനും നൗഷാദ് മറന്നില്ല.
Discussion about this post