തിരുവനന്തപുരം: സനലിന്റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതു വാഹനം വരുന്നത് കണ്ടതിനു ശേഷമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതോടൊപ്പം ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. യാദൃശ്ചികമായി പിടിവലിയ്ക്ക് ഇടയില്‍ സംഭവിച്ചതാണിതെന്നാണ് ഹരികുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്ളത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുടുംബം ഇന്ന് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസ സമരം നടത്തും.
Discussion about this post