തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തിയത്.
തന്റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.
മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടങ്ങളാണ് വയനാട്ടില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയത്. കവളപ്പാറ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വയനാട്ടിലെ പുത്തുമലയിലെത്തും.
Discussion about this post