കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മണ്ണിനടിയില്‍ 50 പേരോളം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം; തെരച്ചില്‍ പുരോഗമിക്കുന്നു

സൈന്യവും എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങളും നാട്ടുകാരും പോലീസുമെല്ലാം സന്നദ്ധ സംഘടനകളും സഹകരിച്ചാണ് തിരച്ചില്‍ തുടരുന്നത്.

മലപ്പുറം: കവളപ്പാറയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ണിനടിയില്‍ ഇനി 50 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണ്.

സൈന്യവും എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങളും നാട്ടുകാരും പോലീസുമെല്ലാം സന്നദ്ധ സംഘടനകളും സഹകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. ആറു വിഭാഗമായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. ഓരോ വിഭാഗത്തിലും 20 പേര്‍ വീതമുണ്ട്.

പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഇത് വരെ പത്തു പേര്‍ മരിച്ചു. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്. മഴ മാറി നില്‍ക്കുന്നതിനാല്‍ രക്ഷപ്രവര്‍ത്തനം സുഗമമായി പുരോഗമിക്കുകയാണ്. അതെസമയം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി.

Exit mobile version