ന്യൂഡല്‍ഹി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിച്ച പിസി ജോര്‍ജ് എംഎല്‍എ വനിതാകമ്മീഷനെ വെല്ലുവിളിച്ച് വീണ്ടും രംഗത്തെത്തി. കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് നേരിട്ട് ഹജരായി വിശദീകരണം നല്‍കണമെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന് ഉത്തരവിട്ടത്.
അതേസമയം, എന്തിനോടും വിലയില്ലാത്ത സമീപനം കാണിക്കുന്ന അദ്ദേഹം കമ്മീഷന്റെ ഉത്തരവിനെ വെല്ലുവിളിക്കുകയായിരുന്നു. കമ്മീഷന്റെ അന്ത്യശാസനം വകവെക്കാതെ കമ്മിഷനു മുമ്പില്‍ താനെത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ജോര്‍ജ് കത്തു നല്‍കുകയായിരിന്നു. സമാന പരാതിയില്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ ക്രിമനല്‍ കേസുണ്ടെന്നും അതു നിലനില്‍ക്കെ, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നുമാണ് എംഎല്‍എയുടെ വാദം. അഭിഭാഷകനായ അഡോള്‍ഫ് മാത്യു വഴിയാണ് കമ്മീഷന് കത്ത് നല്‍കിയത്.
സെപ്റ്റംബര്‍ 10നാണ് വനിത കമീഷന് അധ്യക്ഷ രേഖ ശര്‍മ പിസിക്ക് നോട്ടീസ് അയച്ചത്. എന്നാല്‍, നിയമസഹായം തേടാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം ആദ്യം മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് കമീഷന് അത് അനുവദിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ നാലിനു ഹാജരാകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഹാജരായത്. തുടര്‍ന്ന് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.
കേസില്‍ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ ഇന്നു നിലപാടു വ്യക്തമാക്കും വാറന്റടക്കമുള്ള നടപടികള്‍ക്ക് കമ്മീഷന് അധികാരമുണ്ട്.
Discussion about this post