കോഴിക്കോട്: രണ്ടാംപ്രളയത്തെയും കേരളം അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ദുരന്തമുഖത്തെല്ലാം സഹായഹസ്തവുമായി പങ്കുചേര്‍ന്നവര്‍ അതിനുള്ള സാക്ഷ്യമാണ്. മനുഷ്യത്വം നന്മയും വറ്റാത്ത ഒട്ടനവധിപേരാണ് തങ്ങളാല്‍ ആവുന്ന സഹായവുമായി മുന്നിട്ടിറങ്ങുന്നത്.
ഗ്രാഫിക് ഡിസൈനറായ ആദി ബാലസുധയുടെ പോസ്റ്റ് ഇതിനകം വൈറലായിരിക്കുകയാണ്. ചിലവിനുള്ളതല്ലാതെ കൈയ്യില്‍ പണമില്ല, എന്നിട്ടും തന്റെ സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയാണ് ആദി കാരുണ്യത്തിന്റെ മഹാമാതൃകയാവുന്നത്.
”മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്..”
Discussion about this post