മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടു കിട്ടി. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. പക്ഷേ രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയായിരുന്നു അത്.
അമ്മയുടെ നെഞ്ചോടുചേര്‍ന്ന് കിടന്ന അവസ്ഥയിലായിരുന്നു ഒന്നരവയസ്സുകാരന്റെ മൃതദേഹം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ശരത്തിന്റെ അമ്മ സരോജിനി, ഭാര്യ ഗീതു, ഒന്നരവയസ്സുകാരന്‍ ധ്രുവ് എന്നിവരെ കാണാതായത്. ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്.
എന്നാല്‍ പുറത്തെടുത്തപ്പോഴാണ് ഗീതുവിന്റെ നെഞ്ചോടുചേര്‍ന്നിരിക്കുന്ന ധ്രുവിനെയും കണ്ടെത്തിയത്. സരോജിനിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മഴ ശമിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ വെല്ലുവിളികള്‍ നിലവിലില്ല.