തിരുവനന്തപുരം: ഷോളയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്നാട്ടില്‍ നിന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയില്‍ തമിഴ്നാടിന്റെ ഷോളയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ചിലപ്പോള്‍ അത് തുറന്നുവിട്ടേക്കും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്നാട്ടില്‍ നിന്ന് വന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ആ വെള്ളം പറമ്പിക്കുളത്തേക്കും തുടര്‍ന്ന് കേരളത്തിലെ പെരിങ്ങല്‍കുത്തിലേക്കും വരും. അത് ചാലക്കുടി പുഴയില്‍വെള്ളം കയറുന്നതിന് കാരണമാകും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post