തിരുവനന്തുപരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത പേമാരി ശക്തി കുറഞ്ഞെങ്കിലും തീവണ്ടി ഗതാഗതം ഇന്നും തടസപ്പെടും. ഏഴ് സർവീസുകൾ പൂർണ്ണമായും ഒരു സർവീസ് ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. മലബാർ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് തുടർച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് കീഴിലുള്ള വിവിധ സർവ്വീസുകൾ റദ്ദാക്കി.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊർണൂർ വരെ സർവീസ് നടത്തും. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസ് (16526) തിരുനൽവേലി വഴി തിരിച്ചുവിട്ടു.
റദ്ദാക്കിയ ട്രെയിനുകൾ:
12484- അമൃത്സർ കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ്
16649- മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്
16606- നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ്
16308 – കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്
56664- കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ
66611- പാലക്കാട്-എറണാകുളം മെമു
Discussion about this post